ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആർപിഎഫ് അറസ്റ്റു ചെയ്ത മലയാളികളുടെ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് ഛത്തീസ്ഗഡ് സെഷൻസ് കോടതി. ജ്യാമ്യാപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി.
ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം പോലും തകർത്തെന്നും ഭരണഘടന ലംഘിച്ചെന്നുമുള്ള കോലാഹലം രാജ്യമെങ്ങും ഉയരുമ്പോഴാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് മാറ്റിയത്. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്. രണ്ടു കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തുകയാണെന്നും ആരോപിച്ച് ബജ്റങ് ദൾകാർ നൽകിയ പരാതി പ്രകാരമാണ് ആർപി എഫ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്
അതിശക്തമായ മതപരിവർത്തന നിരോധന നിയമമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. വനവാസികൾക്ക് മുൻ തൂക്കമുള്ള സംസ്ഥാനമാണിത്.
















