Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവഗണന: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും വേദനയില്‍ പുകഞ്ഞ് ഇന്ദിര

ജെയ്‌സന്‍ by ജെയ്‌സന്‍
Jul 30, 2025, 01:20 pm IST
in Kerala, Wayanad
ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍

ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് ദുരന്തമുണ്ടായത്. ദുരന്തമുണ്ടാക്കിയ നഷ്ടത്തേക്കാള്‍ പുത്തന്‍പറമ്പില്‍ ഇന്ദിരയെ വേദനിപ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ അവഗണനയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവിതം തകര്‍ന്ന ഇന്ദിരയുടെ കുടുംബത്തോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്ന അനീതി, അവഗണനയുടെ ചൂണ്ടുപലകയാണ്. ചൂരല്‍മല സ്‌കൂള്‍ റോഡ് പുത്തന്‍പറമ്പില്‍ ഇന്ദിര വിജയന്‍ സംസ്ഥാന സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന അനവധി പേരില്‍ ഒരാളാണ്. പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വയോധികയായ ഇന്ദിരയുടെ ന്യായമായ ആവശ്യത്തോടാണ് പിണറായി സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത്.

ഇന്ദിരയും അംഗപരിമിതനായ ഭര്‍ത്താവ് വിജയനും ആകെയുള്ള സമ്പാദ്യമായിരുന്നു 19 സെന്റ് സ്ഥലവും വാര്‍ക്കവീടും. മകന്‍ വിപിനും ഭാര്യ സബിതയും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ സമീപം വരെയെത്തിയ ഉരുൡ കൃഷിയിടം അടക്കം നശിച്ചു. സ്ഥലത്തേക്കുള്ള വഴി ഉള്‍പ്പെടെ തകര്‍ന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നോ ഗോ സോണില്‍പ്പെടുന്ന ഇവിടേക്ക് ഇവര്‍ക്ക് ഇനി മടങ്ങാന്‍ കഴിയില്ല. എന്നിട്ടും സര്‍ക്കാര്‍ പുനരധിവാസ പട്ടികയില്‍ നിന്ന് ഇവര്‍ പുറത്താണ്. സമീപത്തുള്ള വീടുകളെ ഉള്‍പ്പെടുത്തിയിട്ടും ഇവരെ മാത്രം അവഗണിച്ചത് എന്താണെന്ന് അറിയില്ല. നിലവില്‍ മേപ്പാടി വിത്ത്കാടില്‍ വാടകക്ക് താമസിക്കുകയാണ് ഈ കുടുംബം. കെട്ടിട നിര്‍മാണ തൊഴിലാളിയായ വിപിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ പലപ്പോഴും മുടങ്ങുന്നതിനാല്‍ ദുരിതജീവിതം മാറ്റമില്ലാതെ തുടരുകയാണ്.

ഇത്തരത്തില്‍ നൂറോളം കുടുംബങ്ങളാണ് ചൂരല്‍മലയില്‍. പലരും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വാടക വീടുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. വന്യമൃഗങ്ങള്‍ തമ്പടിച്ചിരിക്കുന്ന ഇവരുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഇവര്‍ക്കിനി കഴിയില്ല. രാഷ്‌ട്രീയം മുന്‍നിര്‍ത്തിയാണ് ഇവിടെ ലിസ്റ്റ് തയാറാക്കിയതെന്നാണ് ആരോപണം. ദുരിതബാധിതര്‍ക്കായി തയാറാക്കിയ മൈക്രോ പ്ലാന്‍ പ്രകാരം തിരിച്ചടക്കേണ്ടാത്ത തുക പലര്‍ക്കും പാസാക്കിയിരുന്നു. ഇതില്‍ രാഷ്‌ട്രീയം കലര്‍ത്തിയ സര്‍ക്കാര്‍ ഫേസ് ഒന്നില്‍ പെടുന്ന പലര്‍ക്കും ഈ തുക നല്‍കിയിട്ടില്ല.

ഇനിയും ദുരന്തമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ അടിഞ്ഞുകൂടിയ 74 മെട്രിക് ടണ്‍ അവശിഷ്ടങ്ങള്‍ വെള്ളരി മേഖലയില്‍ കെട്ടി നില്‍പ്പുണ്ട്. അതിശക്തമായ മഴ ഉണ്ടായാല്‍ ഇത് കുത്തിയൊലിക്കാം. എന്നിട്ടും നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഇവിടെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.

ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയാണ് നശിച്ചത്. ഈ കര്‍ഷകര്‍ക്ക് ഇന്നും ഒരു സഹായവും നല്‍കിയിട്ടില്ല. കൃഷിയെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന ഇവരില്‍ പലരും ഇന്ന് പാതിപട്ടിണിയിലാണ്. റെഡ് സോണില്‍പെടുന്ന ചൂരല്‍മലയിലെ കെട്ടിട ഉടമകളും സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്ക് പുറത്താണ്.

ചൂരല്‍മല ഉരുള്‍ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും സര്‍ക്കാര്‍ അവഗണനയില്‍ കുരുങ്ങി ദുരിതബാധിതര്‍ അതിജീവനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ 298 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മുപ്പതോളം പേരെ ഇനിയും കണ്ടെത്താനായില്ല. ആയിരക്കണക്കിന് ജീവിതങ്ങള്‍ ഒരുദിവസംകൊണ്ട് അനാഥരാക്കപ്പെട്ടു. ഒറ്റരാത്രി കൊണ്ട് ജീവിതം തകര്‍ന്ന ഇവരോടൊപ്പം സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഒരുക്കുമെന്നുമാണ് ആദ്യഘട്ടം മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഒരാണ്ട് പിന്നിടുമ്പോഴും വാക്ക് പാലിക്കാത്ത സര്‍ക്കാര്‍ നിലപാടുകളില്‍പെട്ട് നൂറ് കണക്കിന് കുടുംബങ്ങളാണ് തെരുവിലെന്ന പോലെ ജീവിക്കുന്നത്.

Tags: IndiraWayanad RehabilitationMundakai-Churalmala tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വയനാടിനെ ആരാണ് ചതിച്ചത്?

Kerala

വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കല്‍: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി

India

ഇതൊക്കെ തീരുമാനിക്കാൻ ജഡ്ജിക്ക് യോഗ്യതയുണ്ടോ? ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്ന ഇന്ദിരയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബിജെപി

Vicharam

ദേശസ്‌നേഹികളെ തമസ്‌കരിച്ച ഇന്ദിരയുടെ ചെമ്പോലച്ചുരുളുകള്‍

News

വയനാട് പുനരധിവാസം: വീഴ്ചമറയ്‌ക്കാന്‍ കേന്ദ്രത്തില്‍ പഴിചാരി, ദുരിതാശ്വാസ ഫണ്ടില്‍ മൗനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.