തൃശൂര്‍: ചേര്‍പ്പില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍പ്പ് മഹാത്മ ഗ്രൗണ്ടിലാണ് സംഭവം. വിദ്യാര്‍ഥികള്‍ രണ്ട് ചേരികളായി തിരിഞ്ഞാണ് ഏറ്റുമുട്ടിയത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സംഘര്‍ഷം ഏറെ നേരം നീണ്ടു.നാട്ടുകാര്‍ ഏറെനേരം പണിപ്പെട്ട് വിദ്യാര്‍ഥികളെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു.
















