ന്യൂദൽഹി : കോൺഗ്രസ് എംപിയും ലോക്സഭയിലെ പാർട്ടിയുടെ ഉപനേതാവുമായ ഗൗരവ് ഗൊഗോയിയുടെ പാക് യാത്രകളെ വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ .
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ ആരംഭിച്ച “ഓപ്പറേഷൻ സിന്ദൂർ” എന്നതിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയാണ് അമിത് ഷാ ഗൊഗോയിയെ വിമർശിച്ചത് .
“താങ്കൾ പലതവണ പാകിസ്ഥാനിൽ പോയിട്ടുണ്ട്, പക്ഷേ എപ്പോഴെങ്കിലും അതിർത്തി കടന്നിട്ടുണ്ടോ ഗൊഗോയ്, നമ്മുടെ സൈനികർ നേരിടുന്ന അവസ്ഥ നിങ്ങൾക്ക് മനസ്സിലായോ,” അമിത് ഷാ ചോദിച്ചു. ഗൊഗോയിയെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയും രംഗത്തെത്തി. ഗൊഗോയിയുടെ പരാമർശങ്ങളെ സംസ്ഥാനത്തിന് “അപമാനം” എന്ന് പരാമർശിച്ച ശർമ്മ ഗൊഗോയി “പാകിസ്ഥാനു വേണ്ടി പ്രവർത്തിക്കുന്നു” എന്ന് ആരോപിക്കുകയും ചെയ്തു.
















