വയനാട്: പുതുശേരി കടവില്‍ സര്‍വീസ് നടത്തിയിരുന്ന വളളം മറിഞ്ഞ് ഒരു മരണം. അപകടത്തില്‍ മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്.
അപകട സമയം വളളത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ബാലകൃഷ്ണനായിരുന്നു വളളം തുഴഞ്ഞിരുന്നത്.
അപകടം നടന്നയുടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാലകൃഷ്ണനെ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
പോലീസും അഗ്നിരക്ഷാ സേനയുംസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















