കോട്ടയം: അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുന്നവരെ വധശിക്ഷക്കു വിധിക്കണമെന്നു വാദിക്കുന്നവര്‍ സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് സ്വരാജ്യം എങ്ങനെയിരിക്കുമെന്ന ആശങ്കയും പരിഹാസവും പങ്കുവച്ച് പ്രമുഖര്‍. കൂടുതല്‍ ചിന്തിക്കാനില്ല. അത്, ഉത്തര കൊറിയയെ വെല്ലുമെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഡി പ്രദീപ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തുന്നത്.
‘ആലപ്പുഴ സംസ്ഥാന സമ്മേനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി.എസ് വേദി വിട്ടു പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി. പക്ഷേ, തല കുനിക്കാതെ ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയ ഒരിക്കലും അധിക്ഷേപിച്ചില്ല’. എന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കെ. സുരേഷ് കുറുപ്പ് എഴുതിയ അനുസ്മരണക്കുറിപ്പില്‍ നിന്നുള്ള വാചകങ്ങള്‍ ചിന്തോദ്ദീപകമാണെന്ന് പ്രദീപ് കുമാര്‍ പറയുന്നു. അപ്പോള്‍, വി.എസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് ‘വിധിച്ച’ യുവവിപ്ലവകാരികളില്‍ രണ്ടാമത്തെയാളും വെളിച്ചത്തായി വരുന്നുവെന്ന്
രണ്ടാളെയും കുറിച്ച് അന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പങ്കുവച്ചുകൊണ്ട് അദ്‌ദേഹം ചൂണ്ടിക്കാട്ടുന്നു.
















