കൊല്ലം: വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. കുണ്ടയം സ്വദേശി സല്‍ദാനെയാണ് പൊലീസ് പിടികൂടിയത്.
പത്തനാപുരത്തെ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കില്‍ മറ്റാരുമില്ലാതിരുന്ന സമയം ഇവിടെയെത്തിയ യുവാവ് ഡോക്ടറുടെ വായില്‍ തുണി തിരികിയ ശേഷം കൈകള്‍ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ പീഡനശ്രമം പുറത്തായി.
വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















