Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

കല്ലാച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 12:36 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും കനത്ത നാശം. വെള്ളിയാഴ്ച രാത്രി മുതല്‍ മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പാലക്കാട് ജില്ലയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കല്ലടിക്കോട്, പനയമ്പാടം, പാലക്കയം മേഖലകളില്‍ വ്യാപക നാശമുണ്ടായി. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കല്ലടിക്കോട് അമ്പലപ്പള്ളിയാലില്‍ എതിര്‍പ്പുള്ളി മേലെമഠം ചാണ്ടാട്ടില്‍ വീട്ടില്‍ വാസു (88), ജാനകി (72), അഭിജിത്ത് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മകന്‍ സുരേഷുമൊത്ത് വാസു വീടിനുള്ളില്‍ ഇരിക്കവെയാണ് തെങ്ങ് വീടിനുമുകളിലേക്കു വീണത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പനയമ്പാടം യുപി സ്‌കൂളിനു സമീപം തേക്കുമരം കടപുഴകി മൂന്നു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

പഴയ പാലക്കയത്ത് മരങ്ങള്‍ വീടിനു മുകളില്‍വീണ് കീച്ചാലില്‍ ടോമിയുടെ വീട് തകര്‍ന്നു. മരുതുംകാട്, കരിമല, മുണ്ടനാട്, ചീനിക്കപ്പാറ, അച്ചിലട്ടി, പായപ്പുല്ല്, ഇഞ്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങള്‍വീണ് കൃഷി നശിച്ചു.കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയും മിന്നല്‍ ചുഴലിയും നാശം വിതച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ്, ചിയ്യൂര്‍, ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് പുലര്‍ച്ചെ ഒരു മണിയോടെ മിന്നല്‍ ചുഴലി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. വീടുകള്‍ക്ക് മേല്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു.

കല്ലാച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു. വിലങ്ങാട് ഉരുട്ടി, വാളൂക്ക് പ്രദേശങ്ങളിലുംശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു വന്‍ നാശം ഉണ്ടായി.കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു.മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

എറണാകുളം ജില്ലയില്‍ ചില ഭാഗങ്ങളില്‍ മരമൊടിഞ്ഞതു വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. വീടുകള്‍ക്കും കേടു പാടുകള്‍ പറ്റി.എറണാകുളം ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണു . തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. തെങ്ങ് വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. കൈപ്പുഴ കാളച്ചന്തയ്‌ക്ക് സമീപം വലിയ മരം വൈദ്യൂതി ലൈനിലേക്ക് വീണ് ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. തുടര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിന് സമീപം ധന്വന്തരിക്ക് മുന്‍വശത്തും മരക്കൊമ്പ് അടര്‍ന്നു വീണ് വൈദ്യൂതി മുടങ്ങി. കുമരകം പുത്തന്‍ റോഡിന് സമീപവും നസ്രേത്ത് ഭാഗത്തും അപ്‌സര സമീപവും കവണാറ്റില്‍കര ഭാഗത്തും ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്. മരം റോഡിനു കുറുകെയും വീടുകളുടെ മേല്‍ക്കൂരകളിലും വൈദ്യുതി ലൈനുകളിലും വീണുമാണ് നാശനഷ്ടങ്ങള്‍.കുമരകം-ചേര്‍ത്തല റോഡില്‍ കുമരകം പുത്തന്‍ റോഡിന് സമീപം വലിയ തണല്‍മരം റോഡിന് കുറുകെ വീണ് നാലു മണിക്കൂര്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

നാലുപങ്ക് റോഡിലും മരങ്ങള്‍ കൂട്ടത്തോടെ മറിഞ്ഞ് വീണ് കൊഞ്ചുമട റൂട്ടിലും ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. തിരുവാര്‍പ്പിലും വലിയ നാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു.വൈദ്യുതി പോസ്റ്റുകള്‍ ഒഴിയുകയും കമ്പികള്‍ പൊട്ടിവീഴുകയും ഉണ്ടായി.

Tags: treeRainWinddamage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.