കോട്ടയം : എംസി റോഡില്‍ ചിങ്ങവനം സെമിനാരി പടിയില്‍ തടി ലോറിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു. ഇലക്ട്രീഷ്യനായ വിജയകുമാര്‍ അപകടമുണ്ടായ സ്ഥലത്തിനു സമീപമാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. പരിക്കേറ്റ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വിജയകുമാര്‍ മരിച്ചത്. കോട്ടയം ഭാഗത്തു നിന്നെത്തിയ കാറില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ തടി ലോറി ഇടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.
















