കൊച്ചി: സതീശന്‍ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ സുധാകരനെ സതീശന്‍ ഒതുക്കിയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ഇതുപോലൊരു പരമ പന്നനെ താന്‍ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴയില്‍ ശാഖാതല നേതൃസംഗമത്തില്‍ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി ഡി സതീശന്‍ നടക്കുന്നത്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണിതെല്ലാം. തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ഗുരുദേവന്‍ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്നും ആര് വര്‍ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഈഴവ വിരോധം കാണിച്ചിട്ടില്ലെന്നും ഗുരുദേവ ദര്‍ശനങ്ങളാണ് പിന്തുടരുന്നതെന്നും സതീശന്‍ പറഞ്ഞു.
















