തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലാണ്ട സിപിഎം നേതൃത്വം ഇടത് യൂണിയന്‍ അനുഭാവികളെ ഉപയോഗിച്ച് വോട്ടര്‍ പട്ടിക അട്ടിമറിച്ചുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:വിവി രാജേഷ് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്ത പഞ്ചായത്തുകളിലും,വാര്‍ഡുകളിലുമാണ് വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു നടത്തിയിരിയ്‌ക്കുന്നത്.
ആറ്റുകാല്‍ വാര്‍ഡ് ബിജെപി വിജയിയ്‌ക്കുമെന്ന അശങ്കയുള്ളതിനാല്‍ ആറ്റുകാല്‍ ക്ഷേത്രമുള്‍പ്പെടുന്ന ബൂത്തിനെ ഇപ്പോള്‍ മണക്കാട് വാര്‍ഡിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രമില്ലാത്ത ആറ്റുകാല്‍ വാര്‍ഡാണ് നിലവിലുള്ളത്. ഓരോ വാര്‍ഡിലും 9000 മുതല്‍ 9500 വോട്ടര്‍മാര്‍ വരെയാണ് ഉണ്ടാകേണ്ടതെന്നിരിക്കെ സിപിഎമ്മിന്റെ സംഘടനാ സ്വാധീനവും, ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണവും മാത്രം മാനദണ്ഡമാക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളത്.
ശ്രീകാര്യം വാര്‍ഡ് വിഭജിച്ച് രൂപീകരിച്ച പാങ്ങപ്പാറ വാര്‍ഡില്‍ 2800 വോട്ടര്‍മാരും, മൂന്നു ബൂത്തും മാത്രമുള്ളപ്പോള്‍ ചുറ്റുമുള്ള വാര്‍ഡുകളില്‍ പലതിലും 10000ന് മുകളില്‍ വോട്ടര്‍മാരും,8 ഉം,9ഉം ബൂത്തുകളുമുണ്ട്. ആറ്റുകാല്‍ വാര്‍ഡിലെ എല്ലാ ബൂത്തുകളിലും അവിടെ വീടോ, താമസമോ ഇല്ലാത്ത 30 മുതല്‍ 50 വരെ വോട്ടര്‍മാരെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ പലരും ബീമാപള്ളി, പൂന്തുറ വാര്‍ഡുകളിലെ സ്ഥിര താമസക്കാരാണ്. പട്ടം വാര്‍ഡിലെ ഒരു വീട്ടിലെ ടി സി നമ്പര്‍ അനുസരിച്ച് വീട്ടുടമസ്ഥന്‍ അറിയാതെ 13 സിപിഎം അനുഭാവികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
സിപിഎമ്മിന് ലഭിയ്‌ക്കാന്‍ സാധൃതയില്ലാത്ത നൂറുകണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ പല വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അഴിമതിയും,ദുര്‍ഭരണവും കാരണം ജനങ്ങള്‍ തങ്ങള്‍ക്കെതിരാണ് എന്ന വസ്തുത മനസിലാക്കിയാണ് ഇടത്പക്ഷ ഉദ്യോാഗസ്ഥന്മാരിലൂടെ വോട്ടര്‍പട്ടിക അട്ടിമറിച്ച് തെരഞ്ഞെടുപ്പ് വിജയം നേടാന്‍ സിപിഎം നേതൃത്വം ശ്രമിയ്‌ക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യം മാത്രം മുന്‍നിർത്തി പ്രവര്‍ത്തിയ്‌ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തി ക്രമക്കേടുകള്‍ പരിഹരിയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അഡ്വ:വി.വി രാജേഷ് പറഞ്ഞു.
















