തിരുവനന്തപുരം: വിതുരയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിന്‍ അടക്കമാണ് അറസ്റ്റിലായത്.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ തടഞ്ഞെന്നാണ് കേസ്. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് കേസ്.
ഇതില്‍ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
















