തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം.
വേണാട് എക്‌സ്പ്രസില്‍ വര്‍ക്കലയില്‍ വച്ചാണ് സംഭവം. പെണ്‍കുട്ടി റെയില്‍വേ പൊലീസിനെ വിവരമറിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു.തിരുവനന്തപുരം സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ഇയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് റെയില്‍വേ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
















