കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി പുഴയില്‍ വീണ് മരിച്ചു. മണ്ണൂര്‍വളവ് വട്ടോളികണ്ടി പരേതനായ പവിത്രന്റെ മകന്‍ ശബരിയാണ് (22) പാറക്കടവ് പുഴയില്‍ വീണു മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ശബരി കാല്‍ തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും മറ്റും നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട് മണ്ണെടുത്ത കുഴിയില്‍ അകപ്പെട്ടുപോവുകയായിരുന്നുവെന്നുവെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: ഷീബ, സഹോദരി :രൂപ.
















