തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയെന്ന അസാധാരണ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി തുടക്കമിടുന്ന ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം 25ന് ടാഗോര്‍ തീയേറ്ററില്‍ നടക്കും. കാലോചിതമായ പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അവകാശപ്പെട്ടു. അതേസമയം പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിന് പിന്നാലെ ഹയര്‍സെക്കന്‍ഡറി തലത്തിലെ പാഠ്യപദ്ധതിയിലും പൊതുജനങ്ങളുടേതെന്ന പേരില്‍ കമ്മ്യൂണിസ്റ്റ് അജണ്ട തിരുകിക്കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്‌ഷേപം ഉയര്‍ന്നിട്ടുണ്ട്.
















