ആലപ്പുഴ:സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്.
പുത്തന്‍ പറമ്പില്‍ ഷമീര്‍ -സുലേഖ ബീവി ദമ്പതികളുടെ മകനാണ്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുല്‍ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിലാണ് സുഹൈല്‍ മുങ്ങി മരിച്ചത്.
കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പ്രദേശവാസികള്‍ സുഹൈലിനെ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.സഹോദരി: സന ഫാത്തിമ.
















