ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വരാപ്പുഴ ദേവസ്വം പാടം കരയിൽ അപ്പിച്ച മല്ലം പറമ്പ് വീട്ടിൽ ശരത് (29)നെയാണ് പറവൂർ അതിവേഗ കോടതി ജഡ്ജ് ടി കെ സുരേഷ് ശിക്ഷ വിധിച്ചത്.
അതിജീവിതയെ നവ മാധ്യമം വഴി പരിചയപ്പെട്ട് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി. വരാപ്പുഴ പോലീസ് ഇൻസ്പെക്ടറായിരുന്ന പ്രശാന്ത് ക്ലിന്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർ ടി എസ് സനീഷ് ആണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴ തുക ഉടുക്കാതിരുന്നാൽ 1 വർഷവും 3 മാസവും അധിക തടവ് അനുഭവിക്കണം കൂടാതെ പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക അതിജീവിതയ്‌ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു.
















