അഹമ്മദാബാദ് : ഇന്ത്യന്‍ അല്‍ ഖ്വെയ്ദയിലെ നാല് ഭീകരരെ അറസ്റ്റ് ചെയ്ത് ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സെല്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് അല്‍ ഖ്വെയ്ദ ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് (എക്യുഐഎസ് ),
എക്യുഐഎസിലെ നാല് ഭീകരരെയാണ് ഗുജറാത്തിലെ ഭീകരവിരുദ്ധ സെല്‍ പിടികൂടിയത്. മുഹമ്മദ് ഫെയ്ഖ് (ദല്‍ഹി), സെയ്ഫുള്ള ഖുറേഷി (ആരാവല്ലി), മുഹമ്മദ് ഫര്‍ദീന്‍ (അഹമ്മദാബാദ്), സീഷന്‍ അലി (ഉത്തര്‍പ്രദേശ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് ഗുജറാത്ത് ഭീകരവാദ വിരുദ്ധ സെല്‍ ഡിഐജി സുനില്‍ ജോഷി പറഞ്ഞു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ ദൗത്യത്തിലാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.
എക്യുഐഎസ് എന്ന ഈ ഭീകരസംഘടനയുമായി ബന്ധപ്പെട്ട നാല് ബംഗ്ലദേശി സ്വദേശികളെ 2023ല്‍ അഹമ്മദാബാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
















