തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡിന് ജൂലായ് 25 വരെ അപേക്ഷിക്കാം. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പുതിയ 6 അവാര്‍ഡുകള്‍ ഉള്‍പ്പെടെ ആകെ 46 വിഭാഗങ്ങളിലാണ് ഇത്തവണ അംഗീകാരം നല്‍കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡുകളിലേക്ക് കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോറം, അനുബന്ധ രേഖകളും നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും www.keralaagriculture.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















