മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കി.വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്.
ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീന്‍ അഹമ്മദ്.അതിനിടെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ഉച്ചയ്‌ക്ക് 2.30ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് തുടങ്ങിയ വിലാപയാത്ര നിലവില്‍ കഴക്കൂട്ടത്ത് എത്തിയിട്ടുണ്ട്.വഴിയില്‍ ഉടനീളം അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് കാത്തു നില്‍ക്കുന്നത്.
















