പത്തനംതിട്ട: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ വീട്ടമ്മ മരിച്ചു.പത്തനംതിട്ട കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി ലീല(48) ആണ് മരിച്ചത്.
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അമിതമായി ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ലീലയുടെ ഭര്‍ത്താവിനെയും മകനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സാമ്പത്തിക പ്രതിസന്ധി മൂലം ലീലയും ഭര്‍ത്താവും മകനും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഗുളികള്‍ മൂന്ന് പേരും കഴിച്ച ശേഷം മകനും ഭര്‍ത്താവും ഉറങ്ങിക്കിടക്കുന്ന സമയം ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.രാവിലെ ഇവര്‍ അയല്‍വാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെ ആദ്യം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഒന്നിലേറെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ വായ്‌പയെടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടച്ചില്ല. ഇതിന്റെ പേരില്‍ ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
















