തൃശൂര്‍:ഇരട്ട സഹോദരന്മാരായ പൊലീസുകാര്‍ തമ്മിലുളള കയ്യാങ്കളിയെ തുടര്‍ന്ന് ഇരുവര്‍ക്കും സസ്പന്‍ഷന്‍.സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാര്‍, പഴയന്നൂര്‍ സ്റ്റേഷന്‍ എസ് ഐ പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി ഉണ്ടായത്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുളള കയ്യാങ്കളിയില്‍ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ചേലക്കര പൊലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. പരിക്കേറ്റ പ്രദീപ് കുമാര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം . ചേലക്കരയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റി.
















