കോട്ടയം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതര പൊള്ളലേറ്റ ജ്വല്ലറി ഉടമ അശോകന്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ (55) മറ്റൊരു കടയുടമയായ തുളസീ ദാസ് പെട്രോളൊഴിച്ച് കത്തിച്ചത്.
ആക്രമണത്തില്‍ 80 ശതമാനം പൊള്ളലേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് കാരണം.
തീയിട്ട ശേഷം ഓടി രക്ഷപെട്ട പ്രതി തുളസി ദാസ് പിന്നീട് രാമപുരം പൊലീസില്‍ കീഴടങ്ങി.ഇയാള്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
















