കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനക്ക് മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇങ്ങനെ പച്ചക്ക് വര്‍ഗീയത പറയാന്‍ ഈ സംസ്ഥാനത്ത് പറ്റുമോ? എല്ലാവരും ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. വര്‍ഗീയത വളര്‍ത്തി രാഷ്‌ട്രീയമുതലെടുപ്പും മറ്റും അതിന്റെ ഭാഗമായിട്ടുണ്ടാകും. കേരളത്തില്‍ ഇത് വിലപ്പോകില്ല. ഇതുപോലുള്ള പരാമര്‍ശം മുസ്ലിം ലീഗില്‍ നിന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞയാള്‍ ഒരു നിമിഷം പോലും ലീഗിലുണ്ടാകില്ല.പണ്ട് വര്‍ഗീയത പറഞ്ഞവരൊന്നും ഇപ്പോള്‍ ചിത്രത്തിലില്ല. അവരെല്ലാം കാലയവനികക്കുള്ളില്‍ പോയിട്ടുണ്ട്.
ഏത് സമുദായ നേതാവ് പറഞ്ഞാലും അതാണവസ്ഥ. ഇവിടെ സപര്‍ധയുണ്ടാക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരാണ് മറുപടി പറയേണ്ടത്. അവര്‍ക്കതില്‍ ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















