പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസിനെ തെരഞ്ഞെടുത്തു.ആദ്യമായാണ് പാര്‍ട്ടിക്ക് വനിതാ ജില്ലാ സെക്രട്ടറി ഉണ്ടാവുന്നത്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. എല്ലാ വനിതകള്‍ക്കും വേണ്ടി ഈ അംഗീകാരം സമര്‍പ്പിക്കുകയാണെന്ന് സുമലത പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന് നന്ദി പറയുന്നുവെന്ന് സുമലത മോഹന്‍ദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജ് മൂന്ന് ടേം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സുമലതയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായിരുന്നു സുമലത.
















