കൊല്ലം: മകള്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്ന് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്. മകളെ സ്ഥിരമായി സതീഷ് ഉപദ്രവിക്കുമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ് വീണ്ടും കൂടെ നിര്‍ത്തും. മദ്യലഹരിയിലാണ് ക്രൂരതകള്‍ മുഴുവന്‍ ചെയ്തത്. മകളെ ഓര്‍ത്താണ് അവള്‍ എല്ലാം സഹിച്ചത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അതുല്യയുടെ ഭര്‍ത്താവ് സതീഷ് ഒരു മനുഷ്യമൃഗമാണെന്ന് അച്ഛന്‍ രാജശേഖരന്‍ പിളളയും പറഞ്ഞു.
ചവറ തെക്കുംഭാഗം കോയിവിള തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖറിനെ ശനിയാഴ്ച (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
















