തൃശൂര്‍: നിപ ബാധിച്ചെന്ന സംശയത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 15കാരിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്.
കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറല്‍ പനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.















