Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതത്തിലെ ഉപഭോഗ അസമത്വത്തിലെ കുറവ് ശുഭസൂചകം

ഉപഭോഗ അസമത്വവും വരുമാന അസമത്വവും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനം. വലിയ അനൗപചാരിക തൊഴില്‍ശക്തി, സാമഗ്രികളായോ സേവനങ്ങളായോ വിപുലമായ സഹായങ്ങള്‍, അതിവേഗം വികസിക്കുന്ന ക്ഷേമ വാസ്തുവിദ്യ എന്നീ സവിശേഷതകളുള്ള ഭാരതം പോലുള്ള രാജ്യത്ത്, വരുമാനം പലപ്പോഴും അസ്ഥിരമോ, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ, അല്ലെങ്കില്‍ സമഗ്രമായി കണക്കാക്കാന്‍ പ്രയാസമേറിയതോ ആണ്. അതിനു വിപരീതമായി, ഉപഭോഗം കാലക്രമേണ സുഗമമാവുകയും യഥാര്‍ഥ ജീവിതനിലവാരത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 12:16 pm IST
in Vicharam, Main Article

2014 സാമ്പത്തിക വര്‍ഷത്തിലെയും 2023 സാമ്പത്തിക വര്‍ഷത്തിലെയും വരുമാന അസമത്വം താരതമ്യം ചെയ്യുമ്പോള്‍, വരുമാന വിതരണം കാണിക്കുന്ന വക്രരേഖ വലത്തേക്കു തിരിഞ്ഞിരിക്കുന്നു എന്നു കാണാം. ഇതു വ്യക്തമാക്കുന്നത് താഴ്ന്ന വരുമാനമുള്ളവരുടെ വരുമാനം വര്‍ധിക്കുന്നു എന്നാണ്. അത് ജനസംഖ്യയിലെ അവരുടെ വിഹിതത്തിലേക്ക് ഏകീകരിക്കപ്പെടുന്നു. 2014 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്ന 1 ശതമാനം പേരുടെ വിഹിതം 1.64ശതമാനമായിരുന്നു. ഇത് 2011 സാമ്പത്തിക വര്‍ഷത്തില്‍ 0.77ശതമാനമായി കുറഞ്ഞു. കൂടാതെ, നികുതി വളര്‍ച്ച 1.1 ശതമാനമാണ്. അതായത് നികുതി പിരിവു സാമ്പത്തിക വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്. അതേസമയം, നികുതി പിരിക്കുന്നതിനുള്ള ചെലവു കുറയുകയും ചെയ്യുന്നു. ഇതു ജനങ്ങള്‍ നികുതി നിയമങ്ങള്‍ മികച്ച രീതിയില്‍ പാലിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു. അതിനാല്‍, വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ അടയാളമായി ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.

2022-23ല്‍ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഭാരതത്തിന്റെ ജിനി ഗുണാങ്കം 2011-12-ലെ 28.8-ല്‍നിന്നു 25.5 ആയി കുറഞ്ഞുവെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചെയ്തതോടെ ഈ കുറവു വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ഇതിനെ ലോക അസമത്വ വിവരസഞ്ചയത്തില്‍ (ണകഉ) നിന്നുള്ള വരുമാനാധിഷ്ഠിത കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2023 ല്‍ ഭാരതത്തിന്റെ ജിനി ഗുണാങ്കം 62 ആണെന്നത് ആശങ്കയുണര്‍ത്തുന്നു. ഈ വ്യത്യാസം മനസിലാക്കാന്‍ കണക്കുകളുടെ അടിസ്ഥാനശാസ്ത്രവും വിവരസ്രോതസ്സുകളും ആശയരൂപീകരണങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിമര്‍ശനത്തിനുള്ള ചിന്തനീയമായ മറുപടിയാണ് ഇനി പറയുന്നത്. ഡേറ്റ കണക്കാക്കുന്ന രീതിയും യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ഇതു വിശദീകരിക്കുന്നു. അസമത്വം കണക്കാക്കുന്നതിനുള്ള വളരെ വ്യത്യസ്തമായ രീതികള്‍ കൂട്ടിക്കലര്‍ത്തുന്നതിനെതിരെയും ഇതു മുന്നറിയിപ്പു നല്‍കുന്നു.

ഉപഭോഗ അസമത്വവും വരുമാന അസമത്വവും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനം. വലിയ അനൗപചാരിക തൊഴില്‍ശക്തി, സാമഗ്രികളായോ സേവനങ്ങളായോ വിപുലമായ സഹായങ്ങള്‍, അതിവേഗം വികസിക്കുന്ന ക്ഷേമ വാസ്തുവിദ്യ എന്നീ സവിശേഷതകളുള്ള ഭാരതം പോലുള്ള രാജ്യത്ത്, വരുമാനം പലപ്പോഴും അസ്ഥിരമോ, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ, അല്ലെങ്കില്‍ സമഗ്രമായി കണക്കാക്കാന്‍ പ്രയാസമേറിയതോ ആണ്. അതിനു വിപരീതമായി, ഉപഭോഗം കാലക്രമേണ സുഗമമാവുകയും യഥാര്‍ഥ ജീവിതനിലവാരത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ദേശീയ സാഹചര്യത്തെ ആശ്രയിച്ച്, ഉപയോഗശൂന്യമായ വരുമാനമോ ഉപഭോഗച്ചെലവോ അടിസ്ഥാനമാക്കി ലോകബാങ്കിന്റെ ദാരിദ്ര്യ-അസമത്വ സംവിധാനം (ജീ്‌ലൃ്യേ മിറ കിലൂൗമഹശ്യേ ജഹമളേീൃാജകജ) ഈ യുക്തി സ്വീകരിക്കുന്നു.

1.”ലോകബാങ്കിന്റെ പുതിയ അസമത്വ സൂചകം” എന്ന ശീര്‍ഷകത്തിലുള്ള ലോകബാങ്ക് പ്രബന്ധത്തില്‍ ഉപഭോഗ ജിനിയെ വരുമാന ജിനിയിലേക്കും തിരിച്ചും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള രീതിയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. രണ്ടിനും ഡേറ്റ ലഭ്യമായ 84 രാജ്യങ്ങളിലെ വരുമാന-ഉപഭോഗ ജിനി ഗുണാങ്കങ്ങളുടെ ശരാശരി അനുപാതം 1.13 ആണെന്നു ലോകബാങ്ക് കണക്കാക്കി. ഭാരതത്തിന്റെ ഉപഭോഗാധിഷ്ഠിത ജിനിയായ 25.5 ലേക്ക് ഇതു നേരിട്ടു പ്രയോഗിക്കുമ്പോള്‍ ഏകദേശ വരുമാന ജിനി 28.8 ആണെന്നു കാണാം. വരുമാന തുല്യതാ അനുമാനങ്ങള്‍ക്കു കീഴില്‍പ്പോലും ഈ കണക്ക് ഭാരതത്തെ ഇപ്പോള്‍ 12-ാം സ്ഥാനത്താണു നിര്‍ത്തുന്നത്. ഈ ലളിതമായ ഏകദേശ കണക്ക് ദാരിദ്ര്യ-അസമത്വ സംവിധാന വിവരസഞ്ചയത്തിലെ വ്യത്യസ്ത ക്ഷേമമാതൃകകളെ താരതമ്യം ചെയ്യുന്നതിനുള്ള മാര്‍ഗം നല്‍കുന്നു. ഇതു പ്രസക്തമായ ചോദ്യം ഉയര്‍ത്തുന്നു: ഇത് എന്തുകൊണ്ടു കൂടുതല്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല? ഉത്തരം ഒരുപക്ഷേ ബാഹ്യമായ കണക്കുകള്‍ മാത്രം തെരഞ്ഞെടുത്തു പ്രാധാന്യം നല്‍കുന്ന പ്രവണതയിലായിരിക്കാം. രാജ്യങ്ങള്‍ക്കിടയിലുള്ള താരതമ്യത്തിനായി നല്‍കിയിരിക്കുന്ന ലളിതമായ ഏകദേശ കണക്കുകള്‍ ഉപയോഗിക്കുമ്പോള്‍, വരുമാന അടിസ്ഥാനത്തില്‍ അളക്കുമ്പോള്‍ പോലും, ഭാരതത്തിന്റെ അസമത്വം അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും വളരെ കുറവാണ്. ക്ഷേമ സമീപനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള 48 രാജ്യങ്ങളില്‍, ഭാരതം മൂന്നാം സ്ഥാനത്താണ്. പിഐപിവിവരസഞ്ചയത്തില്‍ നമ്മുടെ ഉപഭോഗാധിഷ്ഠിത ജിനി ഗുണാങ്കമായ 25.5-ഉം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ചൈനയുടെ ഉപഭോഗ ജിനി, അതേ വിവരസഞ്ചയം അനുസരിച്ച് 35.7 ആണ്. അതേ ക്ഷേമവ്യാഖ്യാനമാണ് ഉപയോഗിച്ചിരിക്കുന്നതും. ഈ 10-പോയിന്റ് വ്യത്യാസം ഏറെ പ്രധാനമാണ്.

2. വന്‍കിട സാമൂഹികക്ഷേമ പദ്ധതികളുടെ സ്വാധീനം വിമര്‍ശനങ്ങളില്‍നിന്ന് ഒഴിവാകുന്നത് എന്തുകൊണ്ട്? ഭാരതത്തില്‍ സബ്‌സിഡിയോടെ ഭക്ഷണം, എല്‍പിജി, ഭവനം, ഗ്രാമീണ തൊഴിലവസരങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, നേരിട്ടുള്ള ധനസഹായം തുടങ്ങിയ വന്‍കിട സാമൂഹ്യക്ഷേമ പരിപാടികള്‍ ദരിദ്രരുടെ ജീവിത നിലവാരം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍, ഉപഭോഗം തീര്‍ച്ചയായും വരുമാനത്തേക്കാള്‍ ഉയര്‍ന്നതും തുല്യമായി വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും. ഈ തരത്തിലുള്ള പൊതുവിഭവങ്ങള്‍, പ്രത്യേകിച്ച് ഗ്രാമീണ-അനൗപചാരിക വിഭാഗങ്ങളില്‍ ക്ഷേമം വര്‍ധിപ്പിക്കും. 2025 ലെ ബജറ്റ് കണക്കനുസരിച്ച്, ഗുണഭോക്തൃ പദ്ധതികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് 7.1 ലക്ഷം കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ 7.4 ലക്ഷം കോടി രൂപ കൂടി ചേര്‍ക്കുന്നു. ഇത് ഏകദേശം 14.5 ലക്ഷം കോടി രൂപയാണ്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വീസ് ഡേറ്റ പ്രകാരം, സ്ഥിരം ശമ്പളമുള്ള തൊഴിലാളിയുടെ ശരാശരി പ്രതിമാസ വരുമാനം ഏകദേശം 21,000 രൂപയും സ്വയംതൊഴില്‍ ചെയ്യുന്നവരുടേത് ഏകദേശം 14,000 രൂപയുമാണ്. മറ്റു താല്‍ക്കാലിക തൊഴിലാളികളുടെ ശരാശരി പ്രതിദിന വരുമാനം 433 രൂപയാണ്. ഈ ഏകദേശ കണക്കുകള്‍ ഉപയോഗിച്ച്, നാലു പേരടങ്ങുന്ന കുടുംബത്തെ അടിസ്ഥാനമാക്കി ആശ്രിതരെ പരിഗണിക്കുമ്പോള്‍, ഒരു വ്യക്തിക്ക് ശരാശരി വാര്‍ഷിക വരുമാനം 65,000 രൂപയാകുന്നു. മൊത്തം ഗുണഭോക്തൃ പദ്ധതികളുടെ 80 ശതമാനം താഴേത്തട്ടിലുള്ള 50 ശതമാനം പേരിലേക്ക് എത്തുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍, ഇത് പ്രതിവര്‍ഷം/ഒരാള്‍ക്ക് 15,000 രൂപയായി മാറുന്നു. പ്രത്യക്ഷവും പരോക്ഷവുമായ ആനുകൂല്യങ്ങളിലൂടെയുള്ള ചോര്‍ച്ചകളും ഇരട്ടിപ്പും കണക്കാക്കുമ്പോഴാണിത്. ഇത് ഏകദേശം 20 ശതമാനം വര്‍ധനയാണു വ്യക്തിയുടെ ഉപഭോഗ ശേഷിയില്‍, അതായത് യഥാര്‍ഥ സ്രോതസുകളില്‍ വരുത്തുന്നത്. അതിനാല്‍, ഈ യാഥാസ്ഥിതിക അനുമാനങ്ങള്‍പ്രകാരവും, ഇതു യഥാര്‍ഥ അസമത്വത്തെ ഗണ്യമായി ചുരുക്കുന്നു. ഈ ഇടപെടലുകള്‍ ദാരിദ്ര്യത്തില്‍ വലിയ തോതില്‍ ഇടിവിനും കാരണമായി. 2011-12-ല്‍ 16.2ശതമാനമായിരുന്ന അതിദാരിദ്ര്യനിരക്ക് 2022-23-ല്‍ 2.3 ശതമാനമായി കുറഞ്ഞു. $3.65/ദിവസം എന്ന താഴ്ന്ന-ഇടത്തരം വരുമാന പരിധിയില്‍, ദാരിദ്ര്യം 61.8 ശതമാനത്തില്‍നിന്ന് 28.1ശതമാനമായി കുറഞ്ഞു.

ലോക അസമത്വ വിവരസഞ്ചയത്തിലേക്കു വരുമ്പോള്‍, അവരുടെ അടിസ്ഥാന വരുമാന ആശയം ഇതാണ്: ”നികുതിക്കുമുമ്പുള്ള, തരംമാറ്റലിനുശേഷമുള്ള ദേശീയ വരുമാനം”. അതായത്, നികുതികള്‍ക്കും കൈമാറ്റങ്ങള്‍ക്കും മുമ്പുള്ള, പെന്‍ഷനുകള്‍, തൊഴിലില്ലായ്‌മ ആനുകൂല്യങ്ങള്‍ പോലുള്ള സാമൂഹ്യ ഇന്‍ഷുറന്‍സ് ഘടകങ്ങള്‍ ഒഴികെ. ഇതിനര്‍ഥം, ഇനി പറയുന്ന ഒട്ടുമിക്ക ക്ഷേമ കൈമാറ്റങ്ങളെയും (ഉപയോക്താക്കള്‍ക്കു ചെലവേതും കൂടാതെയുള്ള സര്‍ക്കാര്‍ സഹായങ്ങളെ) അവര്‍ ഒഴിവാക്കുന്നു എന്നാണ്: ഭാരതത്തിന്റെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം, ഭക്ഷ്യ സബ്സിഡികള്‍, എല്‍പിജി പദ്ധതികള്‍, ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ ഭവന പദ്ധതി തുടങ്ങിയവ.

ഭാരതത്തിന്റെ സാമൂഹ്യ സംരക്ഷണ സംവിധാനത്തില്‍, വിഹിതം നല്‍കേണ്ടതില്ലാത്ത പദ്ധതികള്‍, വിഹിതം നല്‍കുന്ന ഇന്‍ഷുറന്‍സുകളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നുണ്ട്. യഥാര്‍ഥ വരുമാനവും വാങ്ങല്‍ശേഷിയും ഗണ്യമായി ഉയര്‍ത്തുന്നുണ്ടെങ്കിലും, ലോക അസമത്വ വിവരസഞ്ചയത്തിലെ വരുമാന സങ്കല്‍പ്പത്തില്‍ ഇവ കണക്കാക്കുന്നില്ല. ഇത് രാജ്യത്തെ അസമത്വം അളക്കുന്നതില്‍ സ്ഥിരമായ പിശകിലേക്കു നയിക്കുന്നു. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ അസമത്വം എങ്ങനെ കുറയ്‌ക്കുന്നു എന്നത് അവര്‍ അവഗണിക്കുന്നു. തല്‍ഫലമായി, യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ദേശീയ വരുമാനം സമ്പന്നരില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി അവര്‍ കാണിക്കുന്നു. അതിനാല്‍, വരുമാന അസമത്വം കണക്കാക്കുന്ന ണകഉയുടെ രീതി അനുസരിച്ച്, ഉന്നമനം സൃഷ്ടിക്കുന്ന രാജ്യത്തെ പ്രധാന പദ്ധതികള്‍ കണക്കാക്കുന്നില്ല. ഇതിനര്‍ഥം, അസമത്വം കുറയ്‌ക്കുന്നതില്‍ ഈ പദ്ധതികള്‍ക്കു സ്വാധീനമേതുമില്ലെന്ന് അവര്‍ അനുമാനിക്കുന്നു എന്നാണ്.

(സൗമ്യ കാന്തി ഘോഷ് (16-ാം ധനകാര്യ കമ്മീഷന്‍ അംഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് ഉപദേഷ്ടാവും), ഫാല്‍ഗുനി സിന്‍ഹ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധ) എന്നിവരാണു ലേഖകര്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

Tags: Social equityindiainequalityeconomic progressDeclining consumptionGood signIncome disparityWealth distribution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.