തൃശൂര്‍: നിപ രോഗബാധയെന്ന സംശയത്തില്‍ 15 വയസുകാരി ചികിത്സയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പെരിന്തല്‍മണ്ണ സ്വദേശിനിയെ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിപയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
















