കൊച്ചി : അയല്‍വാസികളായ ദമ്പതികളെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. വടുതലയില്‍ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ ക്രിസ്റ്റഫര്‍(55), മേരി(49) എന്നിവര്‍ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ നില ഗുരുതരമാണ്.
സ്‌കൂട്ടറില്‍ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിര്‍ത്തി അയല്‍വാസിയായ വില്യംസ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ പോയി തൂങ്ങി മരിച്ചു. നാളുകളായി ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി.ക്രിമിനല്‍ മനസുളള ആളാണ് വില്യംസ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇയാള്‍ ഒറ്റയ്‌ക്കാണ് കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്.അയല്‍ക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വില്യംസിന്റെ ജ്യേഷ്ഠന്‍ അടുത്ത് തന്നെ താമസിക്കുന്നുണ്ടെങ്കിലും അദ്ദഹവുമായും അടുപ്പം പുലര്‍ത്തിയിരുന്നില്ല.
















