കോഴിക്കോട്: നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ സ്്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ചെക്രായിന്‍വളപ്പ് എംവി ഹൗസില്‍ ഷറഫുദ്ദീന്‍ (55) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ഒരു റസ്റ്റോറന്റിലെത്തിയ സ്്രതീകളെ ഇയാള്‍ വസ്ത്രമഴിച്ച് കാണിച്ചുവെന്നാണ് പരാതി. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് സ്ത്രീകള്‍ കാറിലിരിക്കവെയാണ് സംഭവം. നടക്കാവ് പൊലീസിന്‌റെ അന്വേഷണത്തില്‍ ഇയാള്‍ മുന്‍പും സമാനമായ കുറ്റം ചെയ്തതായി കണ്ടെത്തി. ലേഡീസ് ഹോസ്റ്റിലിലും മറ്റും കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ഇയാള്‍ക്കെതിരേ കേസുണ്ട്. ജൂലൈ ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് പുതിയ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
















