Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 06:22 am IST
in Spiritual

കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു.

പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്. ഇതാണ് ജയിച്ച ആളിന്റെ മേൽ ശാപമായി പതിക്കുന്നത്.
ശാപങ്ങൾ പല തരത്തിലുണ്ട്. സർപ്പ ശാപം, നാരീ ശാപം (സ്ത്രീ ശാപം),ബ്രാഹ്മണ ശാപം, കന്യകാ ശാപം ,പിതൃ ശാപം, മാതൃശാപം, ഗുരുശാപം, അങ്ങനെ ഒരുപാട് ശാപങ്ങൾ ഉണ്ടെങ്കിലും സർപ്പ ശാപം ആണ് കൂടുതൽ ചർച്ച ചെയ്തിട്ടുള്ള വിഷയം.

എന്താണ് സർപ്പശാപം?

സർപ്പക്കാവ് വെട്ടി തെളിക്കുക സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക,
സര്പ്പക്കാവ്* അശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സർപ്പ ദോഷം ഉണ്ടാകും.സർപ്പ ശാപം എന്നത് ,കുടുംബശ്രേയസ്സിന് ഒരിയ്‌ക്കല്‍ കാരണഭൂതരായിരുന്ന ഈ നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്‌ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്‌ക്കുമ്പോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്‌ക്കാനിടവരും… ഭൂമിയുടെ അവകാശികളായ നാഗങ്ങള്ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്പ്പി ക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു.

വ്യക്തികള്‍ പോലും അറിയാതെ അവന്റെ തലമുറയിലേയ്‌ക്ക് കടന്നു വരുന്നതാണ് ഈ ദോഷം.  നാഗങ്ങളുടെ മുട്ടകള്‍ നശിയ്‌ക്കാനിടയായാല്‍ ആ കുടുംബത്തില്‍ സന്തതിനാശം ഉണ്ടാകും.ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്‌മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

സർപ്പ ദോഷ നിവാരണങ്ങള്‍

നാഗക്ഷേത്രങ്ങളിലോ കാവുകളിലോ, സർപ്പ ബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സർപ്പ വിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമർപ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സർപ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. സത്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സർപ്പ പൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍ പൂവും , കൂവളത്തിലയും ചേർത്ത് കെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേർത്ത് കെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേർത്ത് കെട്ടിയ മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകൾക്കും നല്കിയാല്‍ നാഗശാപം ഒഴിവായി കിട്ടുമെന്നാണ് വിശ്വാസം.

മറ്റു ശാപങ്ങൾ,പുരാണങ്ങളിൽ പോലും പറയുന്നുണ്ട്.
നായാട്ടിനിറങ്ങിയ ദശരഥമഹാരാജാവ് അരുവിയില്‍ നി്ന്നു ജലം മണ്‍കുടത്തില്‍ പകര്‍ന്ന മുനികുമാരനെ അമ്പെയ്തു വീഴ്‌ത്തിയത് തെറ്റിധാരണ കൊണ്ടായിരുന്നു, അറിയാതെ ചെയ്ത അബദ്ധം. ഏതോ മൃഗങ്ങൾ വെള്ളം കുടിക്കുകയാണെന്നായിരുന്നു രാജാവ് ധരിച്ചത്. പക്ഷെ തെറ്റ് മനസ്സിലാക്കിയ രാജാവിന് അന്ധരായ ആ മുനികുമാരന്റെ മാതാപിതാക്കളുടെ ശാപം, തന്റെ പ്രിയ പുത്രനായ ശ്രീരാമന്റെ വിരഹത്തിലൂടെയും തദ്വാരായുണ്ടായ മരണത്തിലൂടെയും ദശരഥന് അനുഭവിയ്‌ക്കേണ്ടി വന്നു.

ശ്രീരാമൻ തന്റെ വനവാസകാലത്ത്, സീതാ ദേവിയെ രാവണൻ കടത്തിക്കൊണ്ടു പോയ സമയം, രാവണനോടു യുദ്ധം ചെയ്യാൻ വാനര സൈന്യത്തിന്റെ പിൻബലം തേടിയ സാഹചര്യത്തിൽ ബാലി സുഗ്രീവൻ യുദ്ധത്തിൽ ധര്‍മ്മ സംസ്ഥാപനത്തിനായി, തന്റെ അകമഴിഞ്ഞ ഭക്തനായ ബാലിയെ, ഒളിയമ്പെയ്ത് കൊല്ലേണ്ടി വന്നു. ആ ശാപം മൂലം പിൽക്കാലത്ത്‌ ശ്രീകൃഷ്ണനായി രാമൻ പുനരവതരിക്കുകയും ശാപത്തിന്റെ പിടിയില്‍ നി്ന്നു മുക്തനാകാന്‍ തന്റെ സ്വന്തം കുലം പോലും നശിക്കുന്നതിനു കാരണമായി തീരുകയും ചെയ്തു.

ശാപം എന്നത് നിസ്സഹായനായ ജീവികളുടെ മനസ്സിലെ വിഷമവും കോപവും അതേല്പിക്കുന്ന ആളിന്റെ മേൽ പതിക്കുന്നതാണ്. നാവു കൊണ്ട് പറയുന്ന ശാപവും ഫലിക്കും. സഹജീവികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കുക, സ്വയം അറിഞ്ഞു ചെയ്യുന്ന തെറ്റുകൾ സ്വയം തിരുത്തുക ഈശ്വര ഭജനം. ഇതൊക്കെ ഒരു പരിധി വരെ മനസ്സിന്റെ ചാപല്യങ്ങളെ മാറ്റി നിർത്തും.

Tags: ShapamDevotional
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.