കൊച്ചി : റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയിലായി. എളമക്കര സ്വദേശി ഇ സി അഖില്‍ ജോസഫാണ് ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്.
മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ബോള്‍ഗാട്ടി പാലസിന് സമീപം നിന്നാണ് പിടിയിലായത്.
കുറച്ച് നാളുകളായി ഇയാളെ ഡാന്‍സഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവ് ഓയിലും ഡാന്‍സ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. അഖില്‍ ജോസഫിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
















