തിരുവനന്തപുരം: യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷനീട്ടിവെച്ച കേസില്‍ അമിത് ഷാ ഇടപെടാതെ ഒരു ചുക്കും നടക്കില്ലെന്ന് എൻഡിഎ ഘടകകക്ഷിയായ ആര്‍പിഐ(അത്താവാലെ) പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത്ത് ജഹാൻ.
അമിത്ഷാ ഇടപെടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്നും രാജ്യത്തിനെ അപമാനിക്കുന്ന തരത്തിൽ ഈ വാർത്ത കൊട്ടിഘോഷിക്കാതെ അവിടുത്തെ രാജാവിനോട് സംസാരിച്ച് നയത്തിൽ വിട്ടുവീഴ്ച വരുത്തി നിമിഷയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും നുസ്രത്ത് ജഹാന്‍. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നുസ്രത്ത് ജഹാന്‍.
കൂടാതെ നിമിഷയയുടെ മോചനത്തിനായി ഇന്ത്യ ഗവണ്മെന്‍റ് ഇനിയും സംസാരിക്കുമെന്നും മോചനം നേടിയെടുക്കാൻ പരിശ്രമിക്കുമെന്നും നുസ്രത്ത് വ്യക്തമാക്കി. രാജ്യം ഭരിക്കുന്നത് സംഘി ഗവണ്മെന്റ് തന്നെയാണ് അതുകൊണ്ട് തന്നെ സർക്കാർ ഇടപെടാതെ ആര് ദയാ പണം കൊടുത്താലും ഒന്നും നടക്കില്ലെന്നും നുസ്രത്ത് പറഞ്ഞു.
നിമിഷപ്രിയയ്‌ക്ക് വേണ്ടി നരേന്ദ്ര മോദി അബുദാബി ഷേയ്‌ക്കിനെ വിളിച്ചു എന്നും അബുദാബി ഷേയ്‌ക്ക് യെമൻ പ്രസിഡണ്ടിനോട് വിളിച്ച് സംസാരിച്ചു എന്നും നുസ്രത്ത് വെളിപ്പെടുത്തി. ഇതിന് മുൻപ് യെമനിൽ യുദ്ധം നടന്നപ്പോൾ മോദി സർക്കാർ ഓപ്പറേഷൻ റാഹത്തിലൂടെ നിമിഷയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അവിടെ സുരക്ഷിതയാണെന്ന് പറഞ്ഞ് നിമിഷ അന്നത് തിരസ്കരിക്കുകയായിരുന്നുവെന്നും നുസ്രത്ത് ജഹാന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: