കൊച്ചി: എറണാകുളം നെട്ടൂരില്‍ കണ്ടെയ്‌നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ ഓടി രക്ഷപ്പെട്ടയാളെ പനങ്ങാട് പൊലീസ് സാഹസികമായി പിടികൂടി പൊലീസ് സ്റ്റേഷന്റെ ശുചിമുറിയിലെ ജനല്‍ തകര്‍ത്താണ് രാജസ്ഥാന്‍ സ്വദേശി സൈക്കുള്‍ കടന്നത്.സ്റ്റേഷന് പിന്നിലെ കാട്ടിലേക്കാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.
തുടര്‍ന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് തിരച്ചില്‍ ആരംഭിച്ച പൊലീസ് നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ സ്റ്റേഷന് പിന്നിലെ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത്.പിന്നാലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി.
അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ കൊച്ചിയില്‍ പിടിയിലായിട്ടുളളത്.രഹസ്യ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് രാജസ്ഥാന്‍, ഹരിയാണ സ്വദേശികളെയും മോഷണത്തിന് ഉപയോഗിക്കുന്ന കണ്ടെയ്‌നര്‍ ലോറിയും പനങ്ങാട് പൊലീസ് പിടികൂടിയത്.പുലര്‍ച്ചെ 4:30ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോള്‍ ഗ്യാസ് കട്ടറടക്കം കണ്ടെത്തുകയായിരുന്നു.
















