ചെന്നൈ : ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി . ക്ഷേത്രത്തിന്റെയും ദൈവവിശ്വാസികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കോടതി ബാധ്യസ്ഥമാണെന്നും ഹൈക്കോടതി പറഞ്ഞു.
ചെന്നൈയിലെ ചന്നമല്ലേശ്വറിന്റെയും ചന്ന കേശവരപ്പെരുമാൾ ദേവസ്ഥാനത്തിന്റെയും ക്ഷേത്ര ഭൂമി തിരികെ വിട്ടു നൽകണമെന്ന് വിധിച്ച കേസിൽ ഉത്തരവ് ചോദ്യം ചെയ്ത് ഫാത്തിമ നാച്ചിയ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദ്രയുടെ ബെഞ്ച് തള്ളി.സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസിൽ നിയമനടപടികൾ വൈകിപ്പിക്കുന്നതിനായി തുടർച്ചയായി നിസ്സാരമായ അപേക്ഷകൾ സമർപ്പിച്ചതിന് ഫാത്തിമ നാച്ചിയയെ ഹൈക്കോടതി ശാസിച്ചു.
ഫാത്തിമയുടെ ഭർത്താവ് മുഹമ്മദ് ഇഖ്ബാലിന് പാട്ടത്തിന് നൽകിയിരുന്ന ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു. 1994 ൽ, വാടക അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് പിന്നാലെ കൈവശാവകാശവും വാടക കുടിശ്ശികയും നൽകണമെന്ന് ആവശ്യപ്പെട്ട്, ഇഖ്ബാലിനെതിരെ ക്ഷേത്രങ്ങൾ കേസ് ഫയൽ ചെയ്തിരുന്നു. 2000 ക്ഷേത്രങ്ങൾക്ക് അനുകൂലമായി കോടതി ഉത്തരവ് പാസാക്കി.
ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2015 ൽ ആരംഭിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിനു മുൻപ് മുഹമ്മദ് ഇഖ്ബാൽ മരിച്ചു. പിന്നീട് ഫാത്തിമയാണ് കേസ് നടത്തിയത് .ക്ഷേത്രഭൂമിയിൽ അവകാശം ഉന്നയിച്ച ഫാത്തിമ ഇവ വിട്ടു നൽകാൻ തയ്യാറായില്ല.ക്ഷേത്രത്തിനുവേണ്ടിയുള്ള ഹർജി സമർപ്പിച്ചത് ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാണ്. ഇതിനെ ഫാത്തിമ ചോദ്യം ചെയ്തെങ്കിലും ക്ഷേത്രത്തിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും നിയമനടപടി ആരംഭിക്കാൻ അർഹതയുണ്ടെന്നും കോടതി തന്നെ, പാരൻസ് പാട്രിയേ എന്ന നിലയിൽ, വിഗ്രഹത്തിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ബാധ്യസ്ഥമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: