മൂവാറ്റുപുഴ : കാർ മോഷ്ടിച്ച് നമ്പർ മാറ്റി സുഹൃത്തുമായി കറങ്ങി നടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയിൽ. മുളവൂർ പായിപ്ര പൈനാപ്പിൾ സിറ്റി ഭാഗത്ത് പേണ്ടാണത്ത് വീട്ടിൽ അൽ സാബിത്ത് (20) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരുട്ടുകാവ് ഭാഗത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ നാലാം തീയതി വെളുപ്പിന് വീടിന്റെ പോർച്ചിൽ നിന്ന് സ്വിഫ്റ്റ് കാർ മോഷ്ടിക്കുകയായിരുന്നു.
മോഷണം നടത്തിയ വാഹ്നം അന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺസുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര.
പ്രതി വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.
ആർഭാടജീവിതത്തിനായിട്ടാണ് മോഷണം നടത്തിയത് എന്ന് പോലീസിനോട് പറഞ്ഞു. സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്.
ഡി വൈ എസ് പി പി.എം ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ രാജേഷ്, പി.ബി സത്യൻ, പി.സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിജു സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, സി പി ഒ ശ്രീജു ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
















