ന്യൂഡല്‍ഹി: ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ (ധീരജ് കൊച്ചാര്‍) അന്തരിച്ചു. ദൂരദര്‍ശനിലും മറ്റും ജനപ്രിയമായ ‘ഓം നമഃ ശിവായ്’, ‘ശ്രീ ഗണേഷ്’ അടക്കമുള്ള പ്രശസ്ത സീരിയലുകളുടെ സംവിധായകനാണ്. ന്യുമോണിയ ബാധിച്ച് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.1970 കളിലും 80 കളിലും ഹിന്ദി സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ധീരജ് കുമാര്‍, അക്കാലത്തെ നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മനോജ് കുമാര്‍, സീനത്ത് അമന്‍ എന്നിവരോടൊപ്പം അഭിനയിച്ച റൊട്ടി കപ്ഡ ഔര്‍ മകാന്‍ (1974) പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന സഹനടനായിരുന്നു. ഹിന്ദിക്കൊപ്പം പഞ്ചാബി സിനിമകളിലും പ്രധാന വേഷങ്ങള്‍ ചെയ്തു.
1970 കളില്‍ ‘ദീദാര്‍’, ‘രാതോന്‍ കാ രാജ’, ‘ബഹാറോണ്‍ ഫൂല്‍ ബര്‍സാവോ’, ‘ഷറഫത് ഛോദ് ദി മെയ്ന്‍’, ‘റോട്ടി കപ്ഡ ഔര്‍ മകാന്‍’, ‘സര്‍ഗം’, ‘ക്രാന്തി’, ‘മന്‍ ഭരോണ്‍ സജ്ന’ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അദ്‌ദേഹം ശ്രദ്ധിക്കപ്പെട്ടു. കുട്ടികള്‍ക്കായുള്ള ‘ആബ്ര കാ ദാബ്ര’, ത്രില്ലറായ ‘കാശി: ഇന്‍ സെര്‍ച്ച് ഓഫ് ഗംഗ’ എന്നിവ അദ്ദേഹം സംവിധാനം ചെയ്തവയാണ്.
ധീരജ് കുമാര്‍ ‘ക്രിയേറ്റീവ് ഐ ലിമിറ്റഡ്’ എന്ന പേരിലുള്ള അദ്‌ദേഹത്തിന്‌റെ നിര്‍മ്മാണ കമ്പനി മത, സാമൂഹിക, കുടുംബ വിഷയങ്ങളെ അടിസ്ഥാനമാക്കി 30 ലധികം സീരിയലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച നടക്കും. ബന്ധുക്കള്‍ പഞ്ചാബില്‍ നിന്ന് എത്തേണ്ടതുണ്ട്. ഭാര്യ: സുബി കൊച്ചാര്‍, മകന്‍ : അശുതോഷ്.
നേരത്തെ, നവി മുംബൈയിലെ ഖാര്‍ഘര്‍ പ്രദേശത്തെ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ധീരജ് പങ്കെടുത്തിരുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തെ പിന്തുണയ്‌ക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: