തിരുവനന്തപുരം :സംസ്ഥാനത്ത് സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നില്‍ക്കുന്നവര്‍ക്കെതിരെ വരെയും മുദ്രാവാക്യം വിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പി.എം.ആര്‍ഷോ, സി പി എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എം എല്‍ എ പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ എ ഐ എസ് എഫ് പ്രവര്‍ത്തകയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആര്‍ഷോ. എസ് എഫ് ഐ, ഡി വൈ എഫ് ഐ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സി പി എം തയാറാകണം. കേരള സര്‍വകലാശാലയിലെ അടക്കം പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാതെ വഴി തിരിച്ച് വിടാനുള്ള ഗൂഢ ശ്രമം നടക്കുന്നു.ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചതിന്റെ ആരംഭമാണ് കേരളത്തില്‍.
പി.ജെ.കൂര്യന്‍ പാര്‍ട്ടി യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് പറഞ്ഞത് ഒരു വാര്‍ത്തയാണോയെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടനയാണ്. മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത ചര്‍ച്ച നടത്തുന്നു. സംഘടനാ സംവിധാനം മെച്ചപ്പെടുത്തണമെന്ന മുതിര്‍ന്ന നേതാവിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്.
പി കെ ശശിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.തെരഞ്ഞെടുപ്പിന് മുമ്പ് ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: