ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ രണ്ട് പ്രധാന സ്കൂളുകൾക്ക് തിങ്കളാഴ്ച ബോംബ് ഭീഷണി ലഭിച്ചു. ദ്വാരകയിലെയും ചാണക്യപുരിയിലെയും രണ്ട് സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ഇതിൽ ചാണക്യപുരിയിലെ ഒരു നാവിക സ്കൂളിനും ദ്വാരകയിലെ ഒരു സിആർപിഎഫ് സ്കൂളിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്. രാവിലെ 7:30 ഓടെ ഭീഷണി സന്ദേശം മെയിൽ വഴി ലഭിച്ചതെന്നാണ് വിവരം. തുടർന്ന് ദൽഹി പോലീസിനെ ഇക്കാര്യം അറിയിച്ചു.
നിലവിൽ ദൽഹി പോലീസിന്റെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, സൈബർ വിദഗ്‌ദ്ധ സംഘം, സ്പെഷ്യൽ സ്റ്റാഫ് സംഘം എന്നിവർ സ്ഥലത്തുണ്ട്. നിലവിൽ ഒരു സ്കൂളിൽ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
ലോക്കൽ പോലീസ്, പിസിആർ, സ്നിഫർ ഡോഗ്സ്, ബോംബ് ഡിസ്പോസൽ സ്ക്വാഡ് എന്നിവ സ്കൂളിൽ എത്തി ശരിയായ അന്വേഷണം നടത്തിയിട്ടുണ്ട്. അതേ സമയം സൈബർ പോലീസ് വിദഗ്ധർ ഇമെയിലിന്റെ ഉറവിടം കണ്ടെത്തുകയാണ്. സ്കൂളിന്റെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഈ വർഷം ആദ്യം ദൽഹി-എൻസിആറിലെ രണ്ട് സ്കൂളുകൾക്കും സെന്റ് സ്റ്റീഫൻസ് കോളേജിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. നോയിഡയിലെ ശിവ് നാടാർ സ്കൂളിനും ദൽഹിയിലെ ആൽകോൺ സ്കൂളിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: