മുംബൈ: ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ എഐ സ്റ്റാര്‍ട്ടപ്പിനെ ഗൂഗിള്‍ സ്വന്തമാക്കിയത് 20605 കോടി രൂപയ്‌ക്ക്. ഇവര്‍ ഇതോടെ ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ ഭാഗമാകും. ഈ വര്‍ഷം എഐ രംഗത്തുണ്ടായ ഒരു വമ്പന്‍ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു. വരുണ്‍ മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച എഐ അടിസ്ഥാനത്തിലുള്ള സോഫ്റ്റ് വെയര്‍ വികസന സംരംഭമായ വിന്‍ഡ് സര്‍ഫ് ലോകശ്രദ്ധനേടിയിരിക്കുകയാണ്.
ഗൂഗിളിന്റെ ഉപസ്ഥാപനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ്-അമേരിക്കന്‍ എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ഗവേഷണ ലബോറട്ടറിയാണ് ഡീപ് മൈൻഡ്. എന്തായാലും ഈ ഏറ്റെടുക്കലിലൂലടെ വരുണ്‍ മോഹന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ടെക്നോളജിയിലെ വ്യത്യസ്തമായ യാത്ര ലോകശ്രദ്ധനേടിയിരിക്കുകയാണ്. എഐ അടിസ്ഥാനത്തിലുള്ള സോഫ് വെയര്‍ വികസനം എന്ന പുതുമ നടപ്പാക്കിയ വിന്‍സര്‍ഫും ഏറെ ശ്രദ്ധാവിഷയമായിരിക്കുകയാണ്.
വിജയരഹസ്യം
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മാത്സ് ഒളിമ്പ്യാഡില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിയായിരുന്നു വരുണ്‍ മോഹന്‍. പിന്നീട് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എഞ്ചിനീയറായി. അതിന് ശേഷമാണ് എഐ രംഗത്ത് ഒരു വ്യവസായസംരംഭകനായി മാറിയത്. വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, സാങ്കേതികവിദ്യയിലെ നൈപുണ്യം എന്നിവയുടെ സംയോജനമാണ് വരുണ്‍ മോഹനെ ഗൂഗിളിന് പോലും വിലമതിക്കാനാകാത്ത താരമാക്കിയത്.
കാലിഫോര്‍ണിയയിലെ സണ്ണിവെയ്നില്‍ ആണ് ജനിച്ച് വളര്‍ന്നത്. ചെറുപ്പം മുതലേ മാതാപിതാക്കള്‍ പഠനത്തിന് പ്രേരിപ്പിച്ചിരുന്നു. സാന്‍ജോസിലെ ഹാര്‍കര്‍ സ്കൂളില്‍ പഠിച്ചു. സയന്‍സിലും ടെക്നോളജിയിലും മിടുക്കുള്ള മനസ്സുകളെ വളര്‍ത്തിയെടുക്കുന്ന സ്കൂളായിരുന്നു ഇത്. ഇവിടെ നിന്നാണ് മാത്സിലും കംപ്യൂട്ടിങ്ങിലും ഉള്ള ഉയര്‍ന്ന മികവ് സ്വന്തമാക്കിയത്. വിശകലനക്ഷമതയും വേഗതയും പരീക്ഷിക്കുന്ന മത്സരങ്ങളിലെല്ലാം വരുണ്‍ മോഹന്‍ ജയിച്ചു കയറി. പഠിപ്പില്‍ മികവ് പുലര്‍ത്തുമ്പോള്‍ തന്നെ കംപ്യൂട്ടേഷണല്‍ തിങ്കിംങ്ങിന്റെ അതിര്‍വരമ്പുകള്‍ തേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി കൂടിയായിരുന്നു വരുണ്‍ മോഹന്‍. പല പ്രശ്നങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്ക് പുറത്ത് വരുണ്‍ മോഹന്‍ പരിഹാരം തേടിക്കൊണ്ടിരുന്നു.
ലോകപ്രശസ്തമായ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പിന്നീട് ഇലക്ട്രിക് എഞ്ചിനിയറിംഗ് ആന്‍റ് കംപ്യൂട്ടേഷനല്‍ സയന്‍സ് പ്രോഗ്രാമിന് ചേര്‍ന്നു. ബാച്ചിലര്‍, മാസ്റ്റര്‍ ഡിഗ്രികള്‍ എടുത്തു. മെഷീന്‍ ലേണിംഗ്, അല്‍ഗൊരിതം എന്നിവ പഠിച്ചു. കോഡിംഗ്, ഡിബഗ്ഗിംഗ്, സോഫ്റ്റ് വെയര്‍ വികസനം എന്നിവയില്‍ എഐ മനുഷ്യനെ സഹായിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്ന സ്വപ്നം അന്ന് മുതലേ വിഷ്ണുമോഹന്‍ നെഞ്ചേറ്റിയിരുന്നു. അതിലേക്കുള്ള യാത്രയും വിജയവും ആയിരുന്നു വിന്‍ഡ് സര്‍ഫ്. അതാണ് ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ സംരംഭമായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: