ആലുവ : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ പട്ടാമ്പി ആത്താരത്തൊടി വീട്ടിൽ പൊന്നു (47) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നാം തീയതി കാലടി ഭാഗത്തുള്ള ഹോട്ടലിന്റെ പിറകുവശം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന മാണിക്യമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്.
അന്വേഷണത്തിനൊടുവിൽ ആലപ്പുഴ – പത്തനംതിട്ട അതിർത്തിയിലെ ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നിന്നുമാണ് വാഹനവും, പ്രതിയെയും കണ്ടെത്തിയത്. പൊന്നുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ റ്റി മേപ്പിള്ളി, എസ്. ഐ മാരായ ജോസി എം ജോൺസൺ, ജയിംസ് മാത്യു, എ എസ് ഐ പി.കെ. പ്രീജ, എസ് സി പി ഒ റ്റി. എൻ .മനോജ് കുമാർ, സി പി ഒ ധനേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: