പാലക്കാട് : തനിക്ക് പടക്കം വാങ്ങിത്തന്നതും ധൈര്യമുണ്ടെങ്കില്‍ പടക്കം പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ തന്നെയെന്ന് മണ്ണാര്‍ക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും സിപിഎം ലോക്കല്‍ സെക്രട്ടറി മന്‍സൂറുമാണ് ഇതിന് പിന്നില്‍.
സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പടക്കമെറിയാന്‍ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചതെന്ന് അഷ്റഫ് പറഞ്ഞു. പടക്കം വാങ്ങിത്തന്നത് മന്‍സൂറാണ്. എന്നാല്‍ ശ്രീരാജ് വെള്ളപ്പാടം ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു. കൈയോടെ പിടികൂടിയപ്പോള്‍ അഷ്റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അഷ്‌റഫ് പാര്‍ട്ടി അനുഭാവിയായിരുന്നുവെന്നും പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുവെന്നും ശ്രീരാജ്പ റഞ്ഞു. മുന്‍പും നേതാക്കളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങള്‍ അഷ്റഫില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടക്കമെറിഞ്ഞ കേസില്‍ അറസ്റ്റിലായ അഷ്റഫ് പി കെ ശശി അനുകൂലിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ഏറെക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇന്നലെ ഇയാളെ കണ്ടിരുന്നെങ്കിലും പടക്കമെറിയാന്‍ വെല്ലുവിളിച്ച സംഭവമുണ്ടായിട്ടില്ലെന്ന് ശ്രീരാജ് വെള്ളപ്പാടം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: