മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കഠിനാധ്വാനം നടത്തും. സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും. വീട്ടുവാടകയില്‍നിന്നും ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനക്ക് വിധേയനാകും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം. യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. മനഃസുഖമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ ദൈവിക കര്‍മ്മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്നും അനുകൂല തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പ്രതീക്ഷിക്കാതെ കിട്ടുന്ന പണം ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. പതിവിലുമധികം ദേഷ്യം വരാനിടയുണ്ട്. ലോണ്‍ എടുത്ത് വീടുപണി പുരോഗമിപ്പിക്കും. പുതിയ സ്ഥാനലബ്ധിക്ക് സാധ്യത. കുടുംബാംഗങ്ങളില്‍നിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കരാറുകളില്‍നിന്നും ഭൂമി സംബന്ധമായ ഏര്‍പ്പാടുകളില്‍നിന്നും പ്രതീക്ഷയ്‌ക്കൊത്ത ആദായം ലഭിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി വര്‍ധിക്കും. ജോലിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. വിദേശത്തുനിന്നുള്ള ധനാഗമം വര്‍ധിക്കും. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ നവീകരിക്കുന്നതിനായി സഹകരിക്കുന്നതാണ്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാനുള്ള അവസരം ലഭിക്കും. യാത്രകള്‍കൊണ്ട് പ്രയോജനമുണ്ടാകും. കര്‍മ്മരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാലുള്ള അസംതൃപ്തി അനുഭവപ്പെടും. വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹോപകരണങ്ങളോ ശയനോപകരണങ്ങളോ ലഭിക്കും. സുഖാനുഭവങ്ങളുണ്ടാവുകയും ചെയ്യും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. സന്താനസുഖം അനുഭവപ്പെടും. സുഖവും സമ്പത്തും വര്‍ധിക്കും. സുഹൃത്തുക്കളുടെ സഹകരണത്താലുള്ള നേട്ടങ്ങളുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രവര്‍ത്തന മേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കുന്നതാണ്. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. ഉദരരോഗം, മൂത്രാശയരോഗം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ബിസിനസ് അഭിവൃദ്ധിപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തി ഇന്നു തുടരുന്ന ചില ഏര്‍പ്പാടുകള്‍ വേണ്ടെന്നുവയ്‌ക്കും. ആത്മീയകാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. കുടുംബത്തില്‍ ഐശ്വര്യവും മനസമാധാനവും നിലനില്‍ക്കും. ജോലിയില്‍ തടസങ്ങള്‍ വന്നുചേരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. ഉത്സവാദികാര്യങ്ങളില്‍ നേതൃത്വം വഹിക്കും. ഭാര്യയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. കര്‍മരംഗം പുഷ്ടിപ്പെടും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടുകയും പൊതുപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനരംഗം സജീവമാകുകയും ചെയ്യും. മത്സരങ്ങളില്‍ വിജയിക്കും. തെറ്റിദ്ധരിക്കപ്പെടുവാനിടയാകും. തസ്‌കരഭയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസുഖം അനുഭവപ്പെടും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: