Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 13, 2025, 11:41 am IST
in Kerala

കണ്ണൂര്‍: സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മു രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സി. സദാനന്ദന്‍ മാസ്റ്റര്‍. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സദാനന്ദന്‍ മാസ്റ്റര്‍.

ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ ജില്ലാ സഹകാര്യവാഹായ അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സി. സദാനന്ദന്‍ മാസ്റ്റര്‍ സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ ഇരയാണ്. 31 വര്‍ഷം മുമ്പ് സഹകാര്യവാഹായിരിക്കെ സിപിഎം സംഘം രാഷ്‌ട്രീയ അസഹിഷ്ണുതയുടെ പേരില്‍ അദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റുകയായിരുന്നു. 1994 ജനുവരി 25നാണ് രാത്രി 8.30ന് ഉരുവച്ചാലില്‍ ബസിറങ്ങി വീട്ടിലേക്ക് പോകാന്‍ നില്‍ക്കവെയാണ് മാസ്റ്ററെ സിപിഎം സംഘം അക്രമിച്ച് കാലുകള്‍ വെട്ടിമാറ്റിയത്. ആ സമയത്ത് അദ്ദേഹത്തിന് 30 വയസ് മാത്രമായിരുന്നു പ്രായം.

ഇരുകാലുകളും നഷ്ടമായിട്ടും, കൃത്രിമ കാലുകളുടെ ഉപയോഗം പലപ്പോഴും ശാരീരിക അവശതകള്‍ക്ക് കാരണമാകുമ്പോഴും താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ഇക്കാലമത്രയും സ്വന്തം നിശ്ചയദാര്‍ഢ്യത്തോടെയും മനഃശക്തിയോടെയും രാഷ്‌ട്രീയ-സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നിന്നു.

അനുപമമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹം കക്ഷി-രാഷ്‌ട്രീങ്ങള്‍ക്കതീതമായി സര്‍വ സ്വീകാര്യനാണ്. ആര്‍എസ്എസ് നേതൃനിരയില്‍ നിന്നാണ് സൗമ്യ മുഖമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി നേതൃനിരയിലേക്ക് വരുന്നത്.

കണ്ണൂര്‍ മട്ടന്നൂരിനടുത്ത ഉരുവച്ചാല്‍ പെരിഞ്ചേരി സ്വദേശിയായ ഇദ്ദേഹം ആര്‍എസ്എസിലൂടെയാണ് സംഘ രാഷ്‌ട്രീയത്തിലേക്ക് കടന്നു വരുന്നത്. 2016ല്‍ കൂത്തുപറമ്പ് അസംബ്ലി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇരുപതിനായിരത്തിലധികം വോട്ട് നേടി ശ്രദ്ധേയനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കേരളത്തിലെ വിവിധ വേദികളില്‍വെച്ച് സദാനന്ദന്‍ മാസ്റ്ററെ അനുമോദിക്കുകയുണ്ടായി.

1999 മുതല്‍ പേരാമംഗലത്തെ ശ്രീ ദുര്‍ഗ്ഗ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ചു. ഗുവഹതി സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിഎഡും നേടി. അധ്യാപനത്തിനു പുറമേ, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്റെ(എന്‍ടിയു) സംസ്ഥാന വൈസ് പ്രസിഡന്റും അതിന്റെ പ്രസിദ്ധീകരണമായ ‘ദേശീയ അധ്യാപക വാര്‍ത്തയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. ദീര്‍ഘകലം ജന്മഭൂമി കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെ ചില ഭാഗങ്ങളില്‍ രാഷ്‌ട്രീയ അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സദാനന്ദന്‍ മാസ്റ്റര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രമുള്ള പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അക്രമത്തിന്റെ ഇരകൂടിയായ അദ്ദേഹം പലപ്പോഴായി സൂചിപ്പിട്ടുണ്ട്.

കേരളം ആസ്ഥാനമായുള്ള ഭാരതീയ വിചാര കേന്ദ്രം എന്ന സംഘടനയുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. തൃശൂര്‍ പേരമംഗലം സ്‌ക്കൂളില്‍ നിന്നു തന്നെ വിരമിച്ച റിട്ട. അധ്യാപിക വനിതാ റാണിയാണ് ഭാര്യ. ഏക മകള്‍ യമുന ഭാരതി എഞ്ചിനീയറാണ്്.

അധ്യാപകനെന്ന നിലയിലുള്ള സദാനന്ദന്റെ പ്രവര്‍ത്തനവും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ക്കുമളള അംഗീകാരമാണ് അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ ലബ്ധി.

 

Tags: C.Sadanandan Masterliving martyr of CPM violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Vicharam

രാജ്യസഭയില്‍ നട്ടും ബോള്‍ട്ടുമില്ലാതെ ബ്രിട്ടാസ്

Kerala

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സ്പൈസസ് ബോര്‍ഡ് അംഗം

Kerala

പ്രകൃതി സംരക്ഷണം ഭാരതീയ ദര്‍ശനങ്ങളിലെ പ്രധാന കര്‍മം: സി. സദാനന്ദന്‍ മാസ്റ്റര്‍

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം
കോടതി വിധിയിലെ അദ്ധ്യാപകരുടെ ആശങ്ക അകറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി നിവേദനം സമര്‍പ്പിച്ചപ്പോള്‍
Kerala

സി. സദാനന്ദന്‍ മാസ്റ്റര്‍ നിവേദനം നല്‍കി: സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള അധ്യാപകരുടെ ആശങ്കയകറ്റും: കേന്ദ്രമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.