Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

Published by

പാലക്കാട്‌: മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് മണ്ണാർക്കാട് പൊലീസി​ന്റെ പിടിയിലായത്.

സിപിഎം പ്രവർത്തകനായ അഷ്റഫ്, പി.കെ ശശി അനുകൂലിയാണ്. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് പടക്കം എറിഞ്ഞത്. ബൈക്കിലെത്തിയ ആൾ ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറഞ്ഞു. രാത്രി 8.55 ഓടെയായിരുന്നു സംഭവം. പിന്നാലെ മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

-->

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.കെ ശശി വിഷയം സജീവ ചർച്ചയായതിനിടയിലാണ് പടക്കമേറ്.മണ്ണാര്‍ക്കാട് നഗരസഭയ്‌ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.കെ ശശി വേദി പങ്കിട്ടതോടെയാണ് വിഷയം സജീവമായത്.

പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ. ശശി മറ്റു രാഷ്‌ട്രീയപാര്‍ട്ടികളിലേക്ക് എത്തിപ്പെടുമെന്നുള്ള പ്രചാരണങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ശശി വേദി പങ്കിട്ടത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpmPK Sasi