തെലുങ്ക് മുതിർന്ന നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഫിലിം നഗറിലെ സ്വവസതിയിൽ വെച്ചാണ് അന്ത്യം.
നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ അദ്ദേഹം 750-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് തെലുങ്ക് സിനിമാ മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: