കൊച്ചി ; കൊക്കെയ്ൻ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ബ്രസീൽ സ്വദേശികളായ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് കൊച്ചി ഡിആർഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
80 ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു പുറത്തെടുക്കുന്നതിനായി രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ലഹരിക്കടത്ത് സംശയത്തിന്റെ പേരിൽ ഡിആർഐ സംഘം ഇവരെ വിശദമായി പരിശോധിച്ചിരുന്നു.
ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ 8.45 നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: