കാഞ്ഞങ്ങാട്: ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ ദിവസം ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചതിനെ അപഹസിക്കുന്നത്, ഭാരതീയ സംസ്‌കാരത്തെ കുറിച്ച് അറിയാത്തവരാണെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ഗുരുക്കന്‍മാരെ വന്ദിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്.
മാതാ പിതാ ഗുരു ദൈവം എന്നതാണ് നമ്മുടെ വിശ്വാസം. വിരമിച്ച മുതിര്‍ന്ന അധ്യാപകരെ ഗുരുപൂജ നടത്തി ആദരിക്കുകയാണ് ചെയ്തത്. കുട്ടികളെ കൊണ്ട് കാല്‍ കഴുകിച്ചിട്ടില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഗുരുപൂര്‍ണിമ ദിവസം ഭാരതത്തിലെല്ലായിടത്തും ഗുരുവന്ദനം പരിപാടി നടക്കാറുണ്ട്. ഭാരതീയ സംസ്‌കാരത്തെയും ഗുരുക്കന്‍മാരെയും ബഹുമാനിക്കാനറിയാത്ത ഇടതുപക്ഷ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കാനുംഅധ്യപകരെ മര്‍ദ്ദിക്കാനും ഗുരുവിന്റെ കസേര കത്തിക്കാനും മടിയില്ലാത്ത ഇടതുയുവജന സംഘടനകള്‍ക്ക്, ഗുരുവന്ദനത്തിന്റെ പ്രാധാന്യം അറിയില്ല.
അതില്‍ പങ്കടുത്ത കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ യാതൊരുപരാതിയും ഇല്ലെന്നിരിക്കെ, അനാവശ്യ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍ അധ്യക്ഷനായി. കെ.പ്രഭാകരന്‍ നായര്‍, കെ. അജിത് കുമാര്‍, എ.സുചിത, ഒ.സതീഷ് ഷെട്ടി, മഹാബല ഭട്ട്, കെ.രഞ്ജിത്ത്, അരവിന്ദാക്ഷ ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു.
ബന്തടുക്ക: ഗുരുപൂര്‍ണിമ ദിനത്തില്‍ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ ഇകഴ്‌ത്തുവാന്‍ വേണ്ടി പുരോഗമന ചിന്താഗതിക്കാരാണ് എന്ന് സ്വയം നടിക്കുന്ന സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളേണ്ടതാണയെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇത്തരം സംഘടനകള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഭാസങ്ങള്‍ ഏത് സംസ്‌കാത്തിന്റെ ഭാഗമാണെന്ന് വ്യക്തമക്കാന്‍ തയ്യാറാകണം. പൂജിക്കപ്പെടേണ്ട ഗുരുനാഥന്‍മാര്‍ക്ക് കുഴിമാടങ്ങള്‍ ഒരുക്കേണ്ടവരാണോ കുട്ടികള്‍ എന്ന് വ്യക്തമാക്കാന്‍ ഗുരുപൂജയെ പരിഹസിക്കുന്ന സംഘടനകള്‍ വ്യക്തമാക്കണമെന്ന് ക്ഷേത്രസംരക്ഷണസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.രമേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി.അനില്‍കുമാര്‍, ജോ.സെക്രട്ടറി ഇ.മധുസൂദനന്‍ പള്ളക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: