തിരുവനന്തപുരം: ബിജെപി ലക്ഷ്യമിടുന്നത് വികസിത കേരളമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിപിഎം അണികളുടെയും ബിജെപി നാടിന്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പദ്ധതികളിൽ വിവേചനമില്ലാത്ത നടപടികൾ ഉണ്ടാകും. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ദക്ഷിണ ഭാരതം വികസിക്കാതെ വികസിത ഭാരതം സാധ്യമല്ല. ബിജെപി ഉത്തര ഭാരതത്തിന്റെ പാർട്ടിയെന്നാണ് ഇവിടെ ഇടത്, വലത് മുന്നണികൾ പറയുന്നത്. എന്നാൽ വളരുന്ന പാർട്ടിയല്ല കരുത്തറിയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കാര്യാലയം ഉദ്‌ഘാടനവും വാർഡ് തല നേതൃസംഗമവും ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെ ജനങ്ങളോടാണ് പറയാനുള്ളത് വേണ്ടത് വികസനം ആണെങ്കിൽ എൽഡിഎഫിനെ മാറ്റി യുഡിഎഫിനെ കൊണ്ടുവരുകയും യുഡിഎഫിനെ മാറ്റി എൽഡിഎഫിനെ കൊണ്ടു വരികയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് ബിജെപിയെ അധികാരത്തിൽ എത്തിക്കണം മാറ്റം കൊണ്ടുവരാനുള്ള സമയമായി.
ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്നാണ് സിപിഎമ്മിന്റെ പ്രചാരണം ത്രിപുരയിലും തെലുങ്കാനയിലും ഒറീസയിലും അസമിലും നമ്മൾ കരുത്ത് തെളിയിച്ചു കഴിഞ്ഞു, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും കേരളത്തിലും നാം നമ്മുടെ ശക്തി കാണിക്കും, പരിഹസിച്ച ഇടങ്ങളിൽ എല്ലാം എല്ലാം ബിജെപി ഇപ്പോൾ അധികാരത്തിൽ ആണ്.
കേരളത്തിലെ ജനങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് 2014ലെ പൊതു തെരഞ്ഞെടുപ്പിൽ 11 ശതമാനം വോട്ട് ആയിരുന്നത് 2019 ൽ 16 ശതമാനവും 2024 ൽ 20 ശതമാനവും ആക്കി നിങ്ങൾ ഉയർത്തി. ഇനി ബിജെപിയെ അധികാരത്തിൽ എത്തിക്കാനുള്ള സമയമായി. 2026 എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ ഉണ്ടാവണം. നൂറുകണക്കിന് നമ്മുടെ സഹപ്രവർത്തകരെ മതതീവ്രവാദികളും എൽഡിഎഫും കൊന്നുതള്ളിയപ്പോഴും നമ്മുടെ ലക്ഷ്യംവും അവരെല്ലാം മരിച്ചതും കേരളം ബിജെപി ഭരിക്കുന്നത് കാണാനാണ്.
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 20000 ത്തിലധികം സീറ്റുകൾ വിജയിക്കുകയും 25 ശതമാനം വോട്ടുകൾ നേടുകയും വേണം. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ബിജെപി അധികാരത്തിൽ എത്തണം. എൽഡിഎഫിനും യുഡിഎഫിനും പറയാനുള്ളത് അഴിമതിയുടെ മുൻകാല ചരിത്രമാണ്. കരുവന്നൂർ തട്ടിപ്പ് എക്സാലോജിക് ലൈഫ് മിഷൻ Kഫോൺ പി പി ഇ കിറ്റ് എന്നിങ്ങനെ നൂറുകണക്കിന് അഴിമതിയുടെ പട്ടികയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് ആണെങ്കിലും അദ്ദേഹത്തോട് പറയുകയാണ് രാജ്യത്ത് സർക്കാർ സ്പോൺസർ ചെയ്ത ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണ്ണക്കള്ളക്കടത്ത്.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും ഒട്ടും പിറകിലല്ല. രണ്ടുപേരും അളിയനും അളിയനും ആണ് അഴിമതി കാര്യത്തിൽ. കോൺഗ്രസ് അടച്ചു പൂട്ടാൻ പോകുന്ന പാർട്ടിയാണ്. അവരുടെ ഭരണകാലത്താണ് ബാർകോഴിയും സോളാർ തട്ടിപ്പും പാലാരിവട്ടം പാലം അഴിമതിയും ഉൾപ്പെട്ട നടന്നത്. കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ അധികാരത്തിലുണ്ട് അഴിമതിയുടെ ഒരു ചെറുകഥ പോലും കേൾക്കാൻ ഇല്ലാത്ത ഭരണമാണ്. വികസിത കേരളം ബിജെപി ഇല്ലാതെ യാഥാർത്ഥ്യമാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: